Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:28 AM IST Updated On
date_range 1 May 2022 5:28 AM ISTയാത്രക്കാർക്ക് ഭീഷണിയായി കരുവാച്ചേരി തോട്ടം മതിൽ
text_fieldsbookmark_border
നീലേശ്വരം: ദേശീയപാത കറുത്ത ഗേറ്റ് റോഡിൽ നിന്ന് രാമരം റോഡിലേക്കുള്ള വളവിലെ മതിൽ യാത്രക്കാർക്ക് ഭീഷണിയാവുന്നു. കാർഷിക സർവകലാശാലക്ക് കീഴിലുള്ള കരുവാച്ചേരി തോട്ടത്തിന്റെ അതിർത്തിയിൽ നിർമിച്ച മതിലാണ് അപകടഭീഷണിയായി നിൽക്കുന്നത്. നീലേശ്വരം നഗരത്തിനോട് ചേർന്ന് നിൽക്കുന്ന രാമരം റോഡിലെ അപകട വളവിലാണ് കരിങ്കൽ മതിൽ എത് നിമിഷവും വീഴാൻ പാകത്തിൽ നിൽക്കുന്നത്. വാഹനത്തിൽ സഞ്ചരിക്കുന്നവരും കാൽനടക്കാരും ഭീതിയോടെയാണ് കടന്നു പോകുന്നത്. സ്കൂൾ കുട്ടികളും മദ്റസ വിദ്യാർഥികളും പോകുന്ന റോഡരികിലാണ് മതിൽ ഭീഷണിയായി നിൽക്കുന്നത്. മതിലിന്റെ അപകടാവസ്ഥ തോട്ടം അധികൃതരെ നാട്ടുകാർ അറിയിച്ചിരുന്നെങ്കിലും മതിൽ പൊളിച്ചു മാറ്റി പുതുതായി നിർമിക്കാൻ തയാറായില്ല. പടം mathil.jpg കറുത്ത ഗേറ്റ് രാമരം റോഡിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്ന തോട്ടം മതിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story