Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:28 AM IST Updated On
date_range 30 April 2022 5:28 AM ISTപെരുമ്പള കാവ്യോത്സവം മേയ് ഒന്നിന്
text_fieldsbookmark_border
കാസർകോട്: യുവകലാസാഹിതി ജില്ല കമ്മിറ്റി, എൻ.ഇ. ബാലറാം ലൈബ്രറിയുമായി ചേർന്ന് പെരുമ്പളപ്പുഴക്കടവിൽ സംഘടിപ്പിക്കുന്ന പെരുമ്പള കാവ്യോത്സവം മേയ് ഒന്നിന് രണ്ടിന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാവ്യോത്സവത്തിന്‍റെ ഭാഗമായി രാധാകൃഷ്ണൻ പെരുമ്പളയുടെ 'പെരുമ്പളപ്പുഴ' സംവാദം, പ്രസ്തുത കൃതിയെ ആസ്പദമാക്കി പ്രമുഖ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം, കലാലയ കവിത പുരസ്കാര സമർപ്പണം, സുവനീർ പ്രകാശനം, കവിയരങ്ങ് എന്നിവ നടക്കും. ചിത്രപ്രദർശനം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയും കവിസമ്മേളനം മാധവൻ പുറച്ചേരിയും ഉദ്ഘാടനം ചെയ്യും. കലാലയ കവിത പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട എ. അനുശ്രീക്ക് ചലച്ചിത്ര നടനും സംവിധായകനുമായ സുധീഷ് ഗോപാലകൃഷ്ണൻ സമ്മാനം നൽകും. സുവനീർ പ്രകാശനം ടി. കൃഷ്ണൻ നിർവഹിക്കും. 'പെരുമ്പളപ്പുഴ' പുസ്തക സംവാദം നിരൂപകനും കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടിവ് അംഗവുമായ ഇ.പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story