Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 12:03 AM GMT Updated On
date_range 29 April 2022 12:03 AM GMTകേന്ദ്ര സര്‍വകലാശാലകളെ അടുത്തറിയാൻ പദ്ധതി
text_fieldsbookmark_border
ജില്ല പഞ്ചായത്താണ് അവസരമൊരുക്കുന്നത് കാസർകോട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകള്‍ അടുത്തറിയാൻ ജില്ല പഞ്ചായത്ത് അവസരമൊരുക്കുന്നു. ജില്ല പഞ്ചായത്തും വൈബ്രന്റ് കമ്യൂണിറ്റി ആക്ഷന്‍ നെറ്റ് വര്‍ക്ക് സോഷ്യല്‍ എൻജിനീയറിങ് കൂട്ടായ്മയും ആശിര്‍വാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സംയുക്തമായി, കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷകളെ അടുത്തറിയുന്നതിനായി ഏപ്രില്‍ 30ന് രാവിലെ 9.30ന് പൊയിനാച്ചി ആശിര്‍വാദ് ഓഡിറ്റോറിയത്തില്‍ കണക്ട് -2022 ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. പരിപാടിയിൽ കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള യു.ജി/പി. ജി കോഴ്‌സുകളെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചുമുള്ള ഓറിയന്റേഷനും ന്യൂഡല്‍ഹി ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റി, മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷനല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി, അലീഗഢ് മുസ്‍ലിം യൂനിവേഴ്‌സിറ്റി, അസിം പ്രേംജി യൂനിവേഴ്‌സിറ്റി, കേരള കേന്ദ്ര സര്‍വകലാശാല, രാജീവ് ഗാന്ധി നാഷനല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ്, ഇംഗ്ലീഷ് ആൻഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും അവസരം ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഏപ്രില്‍ 29ന് വൈകീട്ട് മൂന്നിനകം https://surveyheart.com/form/62625c243d776c45f5e24518 ഈ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം. ജില്ലയില്‍നിന്നുള്ള പ്ലസ് ടു / ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്കുള്ള അവസരത്തിനായി ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് കണ്‍ഫര്‍മേഷന്‍ ഉറപ്പാക്കി ഏപ്രില്‍ 30ന് രാവിലെ ഒമ്പതിന് ഓഡിറ്റോറിയത്തില്‍ എത്തണം. ഫോണ്‍ +91 8594000120, +91 9745515138, +91 7034432194, +91 8921591561.
Next Story