Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:32 AM IST Updated On
date_range 29 April 2022 5:32 AM ISTഅനധികൃത മദ്യവിൽപന: മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
ഉദുമ: അനധികൃത മദ്യവിൽപനയുമായി ബന്ധപ്പെട്ട് മേല്പറമ്പ പൊലീസ് നടത്തിയ പരിശോധനയിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. രേഖകളില്ലാതെ അളവിൽ കൂടുതൽ വിദേശമദ്യം കൈവശം സൂക്ഷിച്ചതിന് കുന്നാറയിലെ കെ. ശശിധരൻ (46), മേൽബാര മുതിരവളപ്പിലെ എ. രാജേന്ദ്രൻ (39), തെക്കിൽപറമ്പ മരപ്പച്ചാൽ എം. കൃഷ്ണൻ (58) എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പിടികൂടിയത്. ഇവരുടെ പേരിൽ അബ്കാരി നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തു. എസ്.ഐ വി.കെ. വിജയൻ, പ്രബേഷൻ എസ്.ഐ ശരത് സോമൻ, ഗ്രേഡ് എസ്.ഐ ശശിധരൻ പിള്ള, സിവിൽ പൊലീസുകാരായ രജീഷ്, ഷഫീഖ്, സക്കറിയ, പ്രശോഭ്, വനിത പൊലീസ് ഷീല എന്നീ പൊലീസുദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story