Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഖാദി സെൻറർ വനിത...

ഖാദി സെൻറർ വനിത ശുചിത്വ സമുച്ചയം തുറന്നു

text_fields
bookmark_border
ഖാദി സൻെറർ വനിത ശുചിത്വ സമുച്ചയം തുറന്നു നീലേശ്വരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച, കിനാനൂർ കരിന്തളം പഞ്ചായത്തിലെ നരിമാളം കാരിമൂല ഖാദി സൻെററും വനിത ശുചിത്വ സമുച്ചയവും സംസ്ഥാന ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനീയർ സനൽ എ. തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന തൊഴിലാളികളെ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ രജനി കൃഷ്ണൻ, പി.വി. ചന്ദ്രൻ, എം. പത്മകുമാരി, മെംബർ ജോസ് കുത്തിയതോട്ടിൽ, കിനാനൂർ കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം അധ്യക്ഷ ഷൈജമ്മ ബെന്നി, പഞ്ചായത്ത് അംഗങ്ങളായ പി. ധന്യ, കെ. കൈരളി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ. മുഹമ്മദ് സ്വാഗതവും സംഘാടക സമിതി കൺവീനർ പി. മനു നന്ദിയും പറഞ്ഞു. nlr kahdi centre പരപ്പ ബ്ലോക്ക് പഞ്ചായത്ത് കാരിമൂലയിൽ നിർമിച്ച ഖാദി സൻെററും വനിത ശുചിത്വ സമുച്ചയവും സംസ്ഥാന ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story