Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസംവാദങ്ങൾ...

സംവാദങ്ങൾ ഏകപക്ഷീയമാകുന്നത് ഭൂഷണമല്ല -സി.വി. ബാലകൃഷ്ണൻ

text_fields
bookmark_border
തൃക്കരിപ്പൂർ: സംവാദങ്ങൾ ഏകപക്ഷീയമാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ചെറുവത്തൂർ ഉപജില്ല കമ്മിറ്റിയുടെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൻെറ് പോൾസ് എ.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻറ് കെ. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ബാലൻ മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരിജ, നിർവാഹക സമിതി അംഗങ്ങളായ പി. ശശിധരൻ, ജി.കെ. ഗിരീഷ്, എ.വി. ഗിരീശൻ, ജില്ല സെക്രട്ടറി കെ. ശ്രീനിവാസൻ, ജോ. സെക്രട്ടറി പി. ചന്ദ്രമതി, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ. സുഗതൻ, വൈസ് പ്രസിഡൻറ് എം.പി. ജയകുമാർ, ജോ. സെക്രട്ടറി കെ.വി. വിനോദ് കുമാർ, ഉപജില്ല സെക്രട്ടറി കെ.കെ. സജിത്ത്, ട്രഷറർ ടോം പ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story