Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകേന്ദ്ര സർവകലാശാലയിലെ...

കേന്ദ്ര സർവകലാശാലയിലെ മൂന്നുപേര്‍ക്ക് നവകേരള ഫെലോഷിപ്

text_fields
bookmark_border
കാസർകോട്​: സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്​ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് കേരള-കേന്ദ്ര സർവകലാശാലയിലെ മൂന്നുപേര്‍ അര്‍ഹരായി. കെമിസ്ട്രി വിഭാഗം പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ. ബി.എന്‍. സൗമ്യ (കെമിക്കല്‍ സയന്‍സ്), കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപിക ഡോ. വി. ആദിത്യ, (ഡിജിറ്റല്‍ സയന്‍സ് ആൻഡ് എൻജിനീയറിങ്​), പ്ലാന്റ് സയന്‍സ് ഗവേഷണവിദ്യാർഥിനി ഡോ. ജോയസ് ടി. ജോസഫ് (ലൈഫ് സയന്‍സ്) എന്നിവര്‍ക്കാണ് ഫെലോഷിപ് ലഭിച്ചത്. മുഴുവന്‍സമയ ഗവേഷണത്തിനായി ഒന്നാം വര്‍ഷം പ്രതിമാസം 50,000 രൂപയും രണ്ടാം വര്‍ഷം 1,00,000 രൂപയും ഫെലോഷിപ് തുകയായി ലഭിക്കും. രണ്ടു വര്‍ഷത്തേക്കാണ് ഫെലോഷിപ്. മേയ് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെലോഷിപ് വിതരണം ചെയ്യും. soumya aditya joyous ഡോ. ബി.എന്‍. സൗമ്യ, ഡോ. വി. ആദിത്യ, ഡോ. ജോയസ് ടി. ജോസഫ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story