Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:28 AM IST Updated On
date_range 28 April 2022 5:28 AM ISTകാസർകോട് മെഡി. കോളജിൽ കിടത്തി ചികിത്സ വേണമെന്ന ആവശ്യം ശക്തം
text_fieldsbookmark_border
ബദിയടുക്ക: ഒ.പി തുടങ്ങിയ കാസർകോട് ഗവ. മെഡിക്കൽ കോളജിൽ കിടത്തി ചികിത്സ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവിടെ ഒ.പി പ്രവർത്തനം തുടങ്ങിയത്. ഉക്കിനടുക്കയിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്‍റ് മെഡിക്കൽ കോളജ് എന്ന സ്വപ്നം പൂവണിയുന്നതിന്‍റെ ആദ്യഘട്ടമായാണ് പ്രവൃത്തി 2022 ജനുവരി മൂന്നിന് തുടങ്ങിയത്. നിർമാണം പൂർത്തിയായി കോവിഡ് ആശുപത്രിയായി പ്രവർത്തിച്ച അക്കാദമിക് ബ്ലോക്കിലാണ് ഒ.പി പ്രവർത്തിക്കുന്നത്. മെഡിക്കൽ, പീഡിയാട്രിക്, ന്യൂറോളജി, നെഫ്രോളജി, റുമറ്റോളജി വിഭാഗം സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനവും നിലവിലുണ്ട്. ദിനംപ്രതി നൂറിലേറെ രോഗികൾ ഒ.പിക്കായി എത്തുന്നുണ്ട്. കിടത്തി ചികിത്സ ഇല്ലാത്തതിനാൽ കാസർകോട് ജനറൽ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഉച്ചവരെയാണ് ഒ.പിയുള്ളത്. ആവശ്യത്തിന് ഡോക്ടർമാരും മറ്റു സ്റ്റാഫും ഉണ്ട്. ഇത് ഐ.പിയാക്കി ഉയർത്തണമെന്നാണ് ആവശ്യം. ആശുപത്രി ബ്ലോക്കിന്‍റെ ചുറ്റുമതിൽ തേപ്പുകഴിഞ്ഞ് നിൽക്കുന്നു. അകത്ത് പണി നടക്കാൻ ബാക്കിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story