Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:28 AM IST Updated On
date_range 28 April 2022 5:28 AM ISTപുതു സാമ്പത്തികവർഷത്തെ ജില്ലയിലെ സംരംഭം തുടങ്ങി
text_fieldsbookmark_border
കാസർകോട്: പുതിയ സാമ്പത്തികവർഷം ജില്ലയില്‍ ആരംഭിക്കേണ്ട 6000 സംരംഭങ്ങളില്‍ ആദ്യ സംരംഭം അനന്തപുരം വ്യവസായ പാര്‍ക്കില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംരംഭകയായ അനിത രാജീവന്‍ ആരംഭിച്ച ഫിനിക്സ് ഫേകാഡ് സിസ്റ്റമാണ് ജില്ലയിലെ ആദ്യ സംരംഭം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 50 മുതല്‍ 250വരെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടാണ് വ്യവസായവകുപ്പ് മുന്നോട്ടുപോകുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യവസായ വകുപ്പ് നിയമിച്ച 45 ഇന്‍റേണുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമീണ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുക, അതത് പ്രദേശത്തെ വിഭവങ്ങള്‍ക്കും ജനങ്ങള്‍ക്കും അനുസൃതമായ സംരംഭങ്ങള്‍ കണ്ടെത്തുക, പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുക. 2023 മാര്‍ച്ച് 31നകം ജില്ലയില്‍ 6000 സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ കെ. സജിത് കുമാര്‍ പറഞ്ഞു. സംരംഭകര്‍ക്ക് ലോണ്‍, ലൈസന്‍സിങ്, സബ്സിഡി മേളകള്‍ നടത്തും. ജില്ലയിലെ വ്യവസായ പാര്‍ക്കുകളില്‍ സ്ഥലം ആവശ്യപ്പെടുന്നവര്‍ക്ക് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോ: പുതുവർഷത്തെ ജില്ലയിലെ ആദ്യസംരംഭം അനന്തപുരം വ്യവസായ പാര്‍ക്കില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story