Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:28 AM IST Updated On
date_range 28 April 2022 5:28 AM ISTകാന്‍റീന്‍ കരാര്‍ നൽകും
text_fieldsbookmark_border
കാസർകോട്: ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖത്തിലെ കാന്‍റീന്‍ കരാര്‍ തീയതി മുതല്‍ ഒരുവര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. രജിസ്റ്റേര്‍ഡ് / സ്പീഡ് പോസ്റ്റ് വഴി ലഭിക്കേണ്ട അവസാന തീയതി മേയ് 18ന് ഉച്ച ഒന്നിനകം. ദര്‍ഘാസ് ഫോറം ലഭിക്കുന്ന തീയതി മേയ് 12ന്. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി 18ന് ഉച്ച രണ്ടിന്. വിലാസം അസ്സി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കാര്യാലയം, ഹാര്‍ബര്‍ എൻജിനീയറിങ്, സബ് ഡിവിഷന്‍, ചെറുവത്തൂര്‍, പിന്‍ 671351, ഫോണ്‍: 0467264143. കോഓഡിനേറ്റര്‍ ഒഴിവ് കാസർകോട്: ദേശീയ ആരോഗ്യദൗത്യം പദ്ധതിക്കുകീഴില്‍ എന്‍.യു.എച്ച്.എം കോഓഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ മേയ് അഞ്ചിന് വൈകീട്ട് അഞ്ചിനകം www.arogyakeralam.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ അപേക്ഷിക്കണം. ഫോണ്‍: 0467 2209466. പ്രോജക്ട് അസിസ്റ്റന്‍റ് ഒഴിവ് കാസര്‍കോട്: ജില്ല പഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യ കമീഷന്‍ ഗ്രാന്‍റിന്‍റെ വിനിയോഗവുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. അപേക്ഷകള്‍ മേയ് 12ന് നാലിനകം ജില്ല പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം. 13ന് രാവിലെ 10.30ന് ജില്ല പഞ്ചായത്ത് ഓഫിസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0994 256724, 255633, 256722.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story