Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎസ്.ടി.യു ധനസമാഹരണം

എസ്.ടി.യു ധനസമാഹരണം

text_fields
bookmark_border
കാസർകോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് ശേഖരണ കാമ്പയിനിന്‍റെ ഭാഗമായി എസ്​.ടി.യു നേതൃത്വത്തിൽ ധനസമാഹരണം നടത്തി. ജില്ലതല ഉദ്ഘാടനം കാസർകോട് നഗരത്തിൽ വ്യാപാരിയിൽനിന്ന് ഫണ്ട്​ സ്വീകരിച്ച് എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്‍റ്​ എ. അബ്ദുൽ റഹ്മാൻ നിർവഹിച്ചു. ജില്ല പ്രസിഡന്‍റ്​ എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്റഫ്, സെക്രട്ടറി ഷറീഫ് കൊടവഞ്ചി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷ്റഫ് എടനീർ, ജില്ല ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ഭാരവാഹികളായ മാഹിൻ മുണ്ടക്കൈ, ബീഫാത്തിമ ഇബ്രാഹിം, സുബൈർ മാര, എ.എം. നൈമുന്നിസ, കെ.ടി. അബ്ദുൽ റഹ്മാൻ, മൊയ്നു ചെമ്മനാട്, മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു. വിവിധ യൂനിറ്റുകളിൽ മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ്​ ടി.ഇ. അബ്ദുല്ല, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കെ.പി. മുഹമ്മദ് അഷ്റഫ്, ഷരീഫ് കൊടവഞ്ചി, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, മാഹിൻ മുണ്ടക്കൈ, ഷംസുദ്ദീൻ ആയിറ്റി, കുഞ്ഞാമദ് കല്ലൂരാവി, പി.ഐ.എ. ലത്തീഫ്, എം.പി. ജാഫർ, എൽ.കെ. ഇബ്രാഹിം, മൊയ്തീൻ കൊല്ലമ്പാടി, ഇബ്രാഹിം പറമ്പത്ത്, കരീം കുശാൽ നഗർ, സുബൈർ മാര എന്നിവർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല-സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story