Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഖുർആൻ പാരായണ മത്സര...

ഖുർആൻ പാരായണ മത്സര വിജയികൾ

text_fields
bookmark_border
തൃക്കരിപ്പൂർ: മുസ്‌ലിം ലീഗ് കമ്മിറ്റി ഉടുമ്പുന്തലയിൽ സംഘടിപ്പിച്ച ഉത്തരകേരള ഖുർആൻ പാരായണ മത്സരത്തിൽ ജലാൽ തങ്ങൾ മലപ്പുറം (ജനറൽ), മുഹമ്മദ് ഷാഹിദ് (ജൂനിയർ) ജേതാക്കളായി. പൊതുവിഭാഗത്തിൽ ത്വാഹിർ വാഫി വൾവക്കാട് രണ്ടും മുഹമ്മദ്‌ സഈദ് മലപ്പുറം മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ബി.കെ. മുഹമ്മദ്‌ തളങ്കര രണ്ടാംസ്ഥാനത്തിനും മുഹമ്മദ്‌ വാസിൽ കുമ്പോൽ മൂന്നാംസ്ഥാനത്തിനും അർഹരായി. ആറ് ജില്ലകളിൽനിന്ന് ഓൺലൈനിലൂടെ മത്സരത്തിൽ പങ്കെടുത്ത 300ഓളം മത്സരാർഥികളിൽനിന്ന് തിരഞ്ഞെടുത്ത 40 പേരാണ് രണ്ടാം റൗണ്ടിലെത്തിയത്. രണ്ടാം റൗണ്ടിൽനിന്ന് ഫൈനലിലെത്തിയ 10 പേരിൽനിന്നാണ് വിജയികളെ കണ്ടെത്തിയത്. പൊതുസമ്മേളനം ജില്ല സെക്രട്ടറി വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട്, എസ്. കുഞ്ഞഹമ്മദ്, വി.വി. അബ്ദുല്ല ഹാജി, ടി.എസ്. നജീബ്, വി.ടി. ഷാഹുൽ ഹമീദ്, ഫാറൂഖ് മാവിലാടം, എൻ.പി. ഹമീദ് ഹാജി, കെ.പി. സദഖത്തുല്ല, ഷുക്കൂർ ഉടുമ്പുന്തല, ഫായിസ് ബീരിച്ചേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story