Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപട്ടികജാതി-വര്‍ഗ ഗോത്ര...

പട്ടികജാതി-വര്‍ഗ ഗോത്ര കമീഷന്‍ അദാലത്ത്

text_fields
bookmark_border
കാസർകോട്: സംസ്ഥാന പട്ടികജാതി-വര്‍ഗ കമീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പുകല്‍പിക്കുന്നതിന്​ ജില്ലയില്‍ മേയ് 27, 28 തീയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തില്‍ കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെംബര്‍ എസ്. അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഫോണ്‍: 0471 2724554, 2580307, 2580312. ഫിറ്റ്‌നസ് ട്രെയിനറാകാന്‍ അവസരം കാസർ​കോട്​: അസാപ് കേരളയുടെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കാസര്‍കോട് ഒരുക്കുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സില്‍ ചേരാന്‍ അവസരമൊരുങ്ങുന്നു. ഫിറ്റ്‌നസ് ട്രെയിനര്‍/ജിം ട്രെയിനര്‍/ഫിറ്റ്‌നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്‌സിന് കേന്ദ്രസര്‍ക്കാറിന്റെ എന്‍.എസ്.ഡി.സി വഴിയുള്ള നാഷനല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിം വര്‍ക്ക് ലെവല്‍-4ന്റെ അംഗീകാരമാണുള്ളത്. 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ചേരാന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. ഇന്റേണ്‍ഷിപ് സൗകര്യവുമുണ്ട്. ഫീസ്: 13,100. ഫോണ്‍: 9495999752/9495999648/9495999781. രജിസ്‌ട്രേഷന്‍ ലിങ്ക് https://asapkerala.gov.in/course/fitness-trainer/
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story