Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസര്‍ക്കാറിന്റെ ഒന്നാം...

സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം: വിസ്മയംതീര്‍ത്ത് മാജിക് ഷോ

text_fields
bookmark_border
കാസർകോട്: രണ്ടാം പിണറായിസര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണാർഥം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാജിക് ഷോ നടന്നു. പ്രശസ്ത മാന്ത്രികന്‍ ബാലചന്ദ്രന്‍ കൊട്ടോടിയാണ് മാജിക് അവതരിപ്പിച്ചത്. പള്ളിക്കര റെഡ്മൂണ്‍ ബീച്ചില്‍ നിന്നാണ് മാജിക് ആരംഭിച്ചത്. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ്​, കാസര്‍കോട് പുതിയ സ്റ്റാൻഡ്​, കുമ്പള, ബേക്കല്‍ കോട്ട എന്നിവിടങ്ങളില്‍ മാജിക് ഷോ നടന്നു. ഫോട്ടോ: ജില്ലയുടെ വിവിധഭാഗങ്ങളില്‍ പ്രശസ്ത മാന്ത്രികന്‍ ബാലചന്ദ്രന്‍ കൊട്ടോടി മാജിക് ഷോ അവതരിപ്പിക്കുന്നു കവിതാലാപന മത്സരം കാസർകോട്​: സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണനമേളയുടെ പ്രചാരണാഥം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പൊതുജനങ്ങള്‍ക്കായി കവിതാലാപന മത്സരം സംഘടിപ്പിക്കും. ഏപ്രില്‍ 28ന് ഉച്ച രണ്ട്​ മുതല്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പി.ആര്‍.ഡി ചേംബറിലാണ് മത്സരം. അഞ്ച് മിനിറ്റാണ് സമയദൈര്‍ഘ്യം. താല്‍പര്യമുള്ളവര്‍ www.prdcontest@gmail.com എന്ന ഇ-മെയിലിലേക്ക് രജിസ്‌ട്രേഷന്‍ അയക്കണം. അവസാന തീയതി ---------ഏപ്രില്‍ 26---------------------------------.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story