Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 11:58 PM GMT Updated On
date_range 26 April 2022 11:58 PM GMTമജലിലെ കമ്പനിയിലെ കവർച്ച: രണ്ടുപേർകൂടി പിടിയില്‍
text_fieldsbookmark_border
കാസര്‍കോട്: ചൗക്കി മജലിലെ കമ്പനിയില്‍നിന്ന് കടത്തിയ അസംസ്‌കൃത സാധനങ്ങള്‍ വാങ്ങിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. അസം സ്വദേശികളായ സെയ്തുല്‍ (26), റോബിയല്‍ (22) എന്നിവരെയാണ് എസ്.ഐ മധു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാഗേഷ്, ഷാജി എന്നിവര്‍ പിടികൂടിയത്. ഇവരില്‍നിന്ന് 980 എണ്ണം അസംസ്‌കൃത സാധനങ്ങളും അരലക്ഷം രൂപയും പിടികൂടി. ഇരുവരെയും കാസർകോട് ടൗൺ പൊലീസ് അറസ്റ്റുചെയ്തു. ഇതോടെ, കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഉണക്കി ഉപ്പിലിട്ട കന്നുകാലികളുടെ കുടലുകള്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കളാണ് മജലിലെ കമ്പനിയില്‍നിന്ന് മോഷണം പോയത്. ഇവിടെനിന്ന് മൂന്ന് സ്‌കൂട്ടറുകൾ കവര്‍ന്നെങ്കിലും പിന്നീട് കാസര്‍കോട് റെയിൽവേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശികളായ ആറുപേരാണ് അസംസ്‌കൃത വസ്തുക്കള്‍ കടത്തിയത്. ഇവരെ സഹായിച്ച ആളടക്കം ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. വിശദമായ അന്വേഷണത്തിലാണ് സാധനങ്ങള്‍ വാങ്ങിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പതിനഞ്ചര ലക്ഷത്തിലേറെ രൂപ വിലവരുന്ന അസംസ്‌കൃത സാധനങ്ങളാണ് കമ്പനിയിൽനിന്ന് നഷ്ടപ്പെട്ടത്. arrest asam 1 arrest asam 2 അറസ്റ്റിലായ പ്രതികൾ
Next Story