Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനരിമാളത്ത്​ വീണ്ടും...

നരിമാളത്ത്​ വീണ്ടും അപകടം

text_fields
bookmark_border
നീലേശ്വരം: നരിമാളത്ത് കാർ സൈക്കിളിലിടിച്ച് അപകടം. നീലേശ്വരം എടത്തോട് റോഡിലെ നരിമാളം മുതൽ ചായ്യോത്തുവരെയുള്ള ഭാഗത്ത്​ ടാറിങ് പൂർത്തിയായതോടെയാണ്​ അപകടം പതിവായത്​. സൈക്കിൾ യാത്രക്കാരൻ റോഡ് മുറിച്ചുകടക്കുന്നതുകണ്ട്​ കാർ ഡ്രൈവർ വണ്ടി വലത്തേക്ക് വെട്ടിത്തിരിക്കവേ സൈക്കിളിൽ ഇടിക്കുകയും വണ്ടി റോഡിന്റെ വലതുവശത്തേക്ക് മറിയുകയുമായിരുന്നു. കാറിൽ രണ്ടുപേരുണ്ടായിരുന്നു. ഇവരെ ഉടൻ നീലേശ്വരത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസവും നാരിമാളത്ത് ഇതേ രീതിയിൽ അപകടം നടന്നിരുന്നു. ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. വൻ അപകടങ്ങൾ ഒഴിവാക്കാനായി, ചോയ്യംകോട് ഭാഗത്തുനിന്ന് നരിമാളം ഭാഗത്തേക്ക് കാമറ പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചായ്യോം മുതൽ നരിമാളം വരെ മെക്കാഡം റോഡ് നേരെയായതിനാൽ വാഹനങ്ങൾ അമിത വേഗതയിലാണ് പോകുന്നത്. nlr cameranlr car accident നരിമാളത്ത് അപകടത്തിൽപെട്ട കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story