Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 12:02 AM GMT Updated On
date_range 26 April 2022 12:02 AM GMTമലമ്പനി ദിനാചരണം
text_fieldsbookmark_border
ഉദുമ: ലോക മലേറിയ ദിനാചരണത്തോടനുബന്ധിച്ച് ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബേക്കൽ തീരദേശ മേഖലയിൽ മലമ്പനി രോഗനിർണയത്തിനുള്ള രക്ത പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. ഗപ്പിമത്സ്യ വിതരണവും പൊതുജനങ്ങൾക്കായി പ്രശ്നോത്തരി മത്സരവുമുണ്ടായിരുന്നു. പബ്ലിക്ക് ഹെൽത്ത് നഴ്സുമാരായ കെ.വി. ശൈലജ, പി. ചിന്താമണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി. ഗോപിനാഥൻ, എം. റെജികുമാർ, എം.പി. ബാലകൃഷ്ണൻ, ആർ.വി. നിധിൻ എന്നിവർ സംസാരിച്ചു. പടം: uduma dr. a muhammed ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോ. എം. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Next Story