Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമലമ്പനി ദിനാചരണം

മലമ്പനി ദിനാചരണം

text_fields
bookmark_border
കാസർകോട്: ലോക മലമ്പനി ദിനാചരണത്തിന്‍റെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫിസും ദേശീയാരോഗ്യ ദൗത്യവും ഡി.വി.സി യൂനിറ്റും സംയുക്തമായി ജില്ലതല ഉദ്ഘാടനവും സെമിനാറും ആരോഗ്യ ബോധവത്കരണ പ്രദര്‍ശനവും സംഘടിപ്പിച്ചു. മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ എ.കെ.എം. അഷറഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഷമീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ല സർവെയ്‍ലന്‍സ് ഓഫിസര്‍ ഡോ. എ.ടി. മനോജ് ദിനാചരണ സന്ദേശം നല്‍കി. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഖദീജത്ത് റിസാന, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മുഹമ്മദ് ഹനീഫ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ എ. ഷംസീന, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് അംഗം ബാബു, ജില്ല വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫിസര്‍ വി. സുരേശന്‍, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ അബ്ദുൽ ലത്തീഫ് മഠത്തില്‍, ബായ്യാര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. മംഗല്‍പാടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ഷാന്‍റി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ് നന്ദിയും പറഞ്ഞു. ഡോ. ഡാല്‍മിറ്റ നിയ ജെയിംസ് ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story