Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:29 AM IST Updated On
date_range 26 April 2022 5:29 AM ISTജില്ലതല കുടിശ്ശിക നിവാരണ യജ്ഞം
text_fieldsbookmark_border
കാസർകോട്: സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പില്‍ 2021 മാര്‍ച്ച് 31 വരെയുള്ള ഓഡിറ്റ് 14 ജില്ലകളിലും പൂര്‍ത്തിയാക്കിയതിന്‍റെ പ്രഖ്യാപനം മേയ് 18ന് ഉണ്ടാവുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍ ഡി. സജിത് ബാബു പറഞ്ഞു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ജില്ല കുടിശ്ശിക നിവാരണ യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷന്‍ വ്യാപാരികള്‍, മണ്ണെണ്ണ മൊത്ത വ്യാപാരികള്‍, മുന്‍ റേഷന്‍ മൊത്ത വ്യാപാരികള്‍, മറ്റ് വ്യാപാരികള്‍ എന്നിവർ സര്‍ക്കാറിലേക്ക് അടക്കാനുള്ള കുടിശ്ശിക തീര്‍പ്പാക്കാനായാണ് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചത്. 13 പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. പൊതുവിതരണ വകുപ്പ് ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ വി. സുഭാഷ്, ജില്ല സപ്ലൈ ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ.എന്‍. ബിന്ദു എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ജില്ല കുടിശ്ശിക നിവാരണ യജ്ഞത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍ ഡി. സജിത് ബാബു സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story