Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 11:58 PM GMT Updated On
date_range 25 April 2022 11:58 PM GMTപെരിയാസിന് പുരസ്കാരം
text_fieldsbookmark_border
കാഞ്ഞങ്ങാട്: കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ യൂത്ത് ക്ലബിന് പുല്ലൂർ-പെരിയ പഞ്ചായത്ത് ഏർപ്പെടുത്തിയ രാജീവ് ഗാന്ധി യൂത്ത് അവാർഡിന് പെരിയാസ് പെരിയ അർഹരായി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ചെക്യാർപ്പ് ബ്രദേഴ്സ്, അമ്പലത്തറ സർഗവേദി എന്നീ ക്ലബുകൾ രണ്ടാംസ്ഥാനം നേടി. 30ന് വൈകീട്ട് 4.30ന് പെരിയ എസ്.എൻ കോളജിൽ നടക്കുന്ന യൂത്ത് കാർണിവൽ പരിപാടി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർവകലാശാല വൈസ്ചാൻസലർ പ്രഫ. എച്ച്. വെങ്കിടേശ്വർലു പുരസ്കാരം സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. അരവിന്ദാക്ഷൻ, പഞ്ചായത്തംഗം ആർ. രതീഷ്, ഇ.വി. അശോകൻ, എൻ. പ്രകാശൻ എന്നിവർ സംബന്ധിച്ചു.
Next Story