Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:30 AM IST Updated On
date_range 25 April 2022 5:30 AM ISTപൂരക്കളി ശിൽപശാലയും മത്സരവും
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഉത്തര മലബാര്‍ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മറത്തുകളിയും പൂരക്കളി ശിൽപശാലയും പൂരക്കളി മത്സരവും പെരിയ ശ്രീനാരായണ കോളജില്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്തര മലബാര്‍ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി കപ്പണക്കാല്‍ കുഞ്ഞികണ്ണന്‍ ആയത്താര്‍ ഭദ്രദീപം കൊളുത്തി. പ്രസിഡന്റ് രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. പൂരക്കളി മറത്തുകളി രംഗത്തെ കുലപതികളായ കെ.വി. പൊക്കന്‍ പണിക്കര്‍, പി.പി. മാധവന്‍ പണിക്കര്‍ എന്നിവരെ ആദരിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികന്‍ സുനീഷ് പൂജാരി, എസ്.എന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഡോ. കെ.വി. ശശിധരന്‍, ട്രഷറര്‍ ഐശ്വര്യ കുമാരന്‍, വൈസ് ചെയര്‍മാന്‍ ചോയ്യമ്പു, സി.ഇ.ഒ ബാലകൃഷ്ണന്‍ പെരിയ, കെ. കണ്ണന്‍കുഞ്ഞി, എം. നാരായണന്‍, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. പൂരക്കളി ശിൽപശാലയില്‍ പി. ദാമോദര പണിക്കര്‍ ആമുഖ ഭാഷണം നടത്തി. ഡോ. സി.കെ. നാരായണ പണിക്കര്‍ മോഡറേറ്ററായി. ഫോക്ക്‌ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി ഡോ. എ.കെ. നമ്പ്യാർ, കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി. മോഹനൻ എന്നിവർ വിഷയാവതരണം നടത്തി. നാരായണന്‍ കൊളുത്തൂര്‍ സ്വാഗതം പറഞ്ഞു. uthara malabar thiyaa .jpg ഉത്തര മലബാര്‍ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മറത്തുകളിയും പൂരക്കളി ശിൽപശാലയും പൂരക്കളി മത്സരവും പെരിയ ശ്രീനാരായണ കോളജില്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story