Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:28 AM IST Updated On
date_range 25 April 2022 5:28 AM ISTതീയ്യടുക്കം ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടാനകളിറങ്ങി
text_fieldsbookmark_border
കാസർകോട്: മുളിയാർ പഞ്ചായത്തിലെ . ഞായറാഴ്ച രാവിലെയാണ് ഇരിയണ്ണി റിസർവ് വനത്തിന് സമീപത്ത് കാട്ടാനകൾ കൂട്ടമായി ഇറങ്ങിയത്. റോഡ് മുറിച്ചുകടന്ന കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ ഏറെ നേരം ചെലവഴിച്ചത് പരിഭ്രാന്തി പരത്തി. ആറ് ആനകളാണ് റോഡ് മുറിച്ചുകടന്ന് ജനവാസ കേന്ദ്രത്തിലെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ബഹളമുണ്ടാക്കിയാണ് ആനകളെ തുരത്തിയത്. ആനക്കൂട്ടം ഇറങ്ങിയതറിഞ്ഞ് വനംവകുപ്പിന്‍റെ സംഘവും പ്രദേശത്തെത്തിയിരുന്നു. മുളിയാർ, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോൽ ദേലമ്പാടി പഞ്ചായത്തുകളിൽ കർണാടക അതിർത്തി വനത്തിൽനിന്ന് കാട്ടാനകളും കാട്ടുമൃഗങ്ങളും വ്യാപകമായി ഇറങ്ങാറുണ്ട്. പന്നി, കുരങ്ങുകൾ, കാട്ടുപോത്തുകൾ എന്നിവയും അതിർത്തി മേഖലകളിൽ വ്യാപകമായ നാശനഷ്ടം വരുത്തുന്നു. കാട്ടാനശല്യം തടയാൻ വേലി കെട്ടുമെന്ന് കാറഡുക്ക ബ്ലോക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിക്കുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞയാഴ്ച വിവിധ സംഘടനകൾ കലക്ടറേറ്റ് മാർച്ചും നടത്തിയിരുന്നു. elephant മൂളിയാറിൽ റോഡ് മുറിച്ചുകടക്കുന്ന കാട്ടാനക്കൂട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story