Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഖുർആൻ പാരായണ മത്സരം...

ഖുർആൻ പാരായണ മത്സരം ഇന്ന്​

text_fields
bookmark_border
തൃക്കരിപ്പൂർ: മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്തരകേരള ഖുർആൻ പാരായണ മത്സരം 'മുസാബഖ' ഞായറാഴ്ച ഉടുമ്പുന്തലയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ശിഹാബ് തങ്ങൾ സമാശ്വാസ പെൻഷൻ വിതരണോദ്ഘാടനം, നൂറുൽ ബിലാദ് ആദരം, മതപ്രഭാഷണം എന്നിവയും നടക്കും. രാവിലെ 8.45ന് ഖുർആൻ പാരായണ മത്സര രജിസ്ട്രേഷൻ ആരംഭിക്കും. മണ്ഡലം ജനറൽ സെക്രട്ടറി എം.ടി.പി. കരീം ഉദ്ഘാടനം ചെയ്യും. ജനറൽ, ജൂനിയർ വിഭാഗങ്ങളിലായി ഖുർആൻ പാരായണ മത്സരം അരങ്ങേറും. ഇരുവിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ കാഷ് അവാർഡുകൾ സമ്മാനിക്കും. ശിഹാബ് തങ്ങൾ സമാശ്വാസ പെൻഷൻ വിതരണോദ്ഘാടനം പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡൻറ് എസ്. കുഞ്ഞഹമ്മദ് നിർവഹിക്കും. അതോടൊപ്പം നിർധനർക്കുള്ള പെരുന്നാൾ വസ്ത്രവിതരണം, വനിത ക്വിസ് മത്സരം, സമസ്ത പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയവർക്കുള്ള കാഷ് അവാർഡ് വിതരണം, സമൂഹ നോമ്പുതുറ എന്നിവ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ എം.ടി. അബ്ദുറഹിമാൻ, കെ.പി. മുഹമ്മദ് കുഞ്ഞി, ഫാറൂഖ് മാവിലാടം, കെ.പി. സദഖത്തുല്ല ഹാജി, വി.കെ.പി. മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story