Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപാലക്കുന്ന് ...

പാലക്കുന്ന് ക്ഷേത്രത്തിൽ നിത്യ ദീപാരാധന പുനരാരംഭിച്ചു

text_fields
bookmark_border
ഉദുമ: കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ നിയന്ത്രണങ്ങളെ തുടർന്ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ നിർത്തിവെച്ച നിത്യദീപാരാധന പുനരാരംഭിച്ചു. പ്രതിഷ്ഠാദിന വാർഷികക്കൂട്ടം അടിയന്തര ദിവസമായ ശനിയാഴ്ച ഭണ്ഡാരവീട്ടിലും തുടർന്ന് മേലേക്ഷേത്രത്തിലും അതിനു മുന്നോടിയായി കൂട്ടപ്രാർഥനയും നടത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് തിരികൊളുത്തി നിത്യദീപത്തിന് തുടക്കം കുറിച്ചു. ഭണ്ഡാരവീട്ടിൽ മാത്രം നടത്തിയിരുന്ന നിത്യദീപാരാധന 2016 മേയിൽ നടന്ന നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവത്തിനു ശേഷമാണ് മേലേ ക്ഷേത്രത്തിലും ആരംഭിച്ചത്. രണ്ടുവർഷത്തിലേറെയായി അതിന് മുടക്കം വന്നു. രാവിലെ ഏഴ്​ മുതൽ 12.30 വരെയും വൈകീട്ട് അഞ്ചു മുതൽ ഏഴ്​ വരെയും ഇനിയുള്ള ദിവസങ്ങളിൽ നടതുറക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഈ സമയത്തിൽ നേരിയ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story