Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതെരുവത്ത് ഹാഷിം...

തെരുവത്ത് ഹാഷിം സ്ട്രീറ്റ് സെക്കൻഡ്​ ക്രോസ് റോഡ് പ്രവൃത്തി നീളുന്നു

text_fields
bookmark_border
തളങ്കര: തെരുവത്ത് ഹാഷിം സ്ട്രീറ്റ് സെക്കൻഡ്​ ക്രോസ് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി അനിശ്ചിതമായി നീളുന്നു. കഴിഞ്ഞ നവംബറില്‍ ടെൻഡറായിട്ടും കരാറുകാരന്റെ അനാസ്ഥ കാരണം പ്രവൃത്തി വൈകുന്നുവെന്നാണ്​ പരാതി. തെരുവത്ത് ഉബൈദ് റോഡില്‍നിന്ന് ഹാഷിം സ്ട്രീറ്റിന് സമാന്തരമായുള്ള ഈ റോഡ് നാട്ടുകാരുടെ ദീർഘകാല ആവശ്യമായാണ്​ നവീകരിക്കാൻ തീരുമാനിച്ചത്​. പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കുകയും ഇതിനു മാത്രം 20 ലക്ഷം രൂപയോളം ചെലവാകുകയും ചെയ്തു. സ്ഥലം നിരപ്പാക്കി ഇരുവശങ്ങളിലും മതിലു പണിയാന്‍ ഏഴുലക്ഷം രൂപയിലധികം വേറെയും ചെലവഴിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്ന് റോഡ് കോണ്‍ക്രീറ്റിന് 13 ലക്ഷം പാസാക്കുകയും ടെൻഡര്‍ നടപടി പൂര്‍ത്തിയാവുകയും ചെയ്തു. ഇതെല്ലാം ചെയ്തിട്ടും പ്രവൃത്തി നീളുന്നതിൽ നാട്ടുകാർക്ക്​ കടുത്ത പ്രതിഷേധമുണ്ട്​. മഴക്കാലമാവുമ്പോള്‍ റോഡില്‍ ചളിനിറഞ്ഞ് യാത്ര ദുസ്സഹമാവുന്നു. എത്രയും പെട്ടെന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട്​ നാട്ടുകാർ എം.എൽ.എ, കലക്ടർ എന്നിവർക്ക്​ നിവേദനം നൽകി. hashim street road തെരുവത്ത് ഹാഷിം സ്ട്രീറ്റ് സെക്കൻഡ്​ ക്രോസ് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story