Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:34 AM IST Updated On
date_range 23 April 2022 5:34 AM ISTമാനവികത വിളംബരം ചെയ്ത് ഇഫ്താർ സംഗമം
text_fieldsbookmark_border
കാഞ്ഞങ്ങാട്: മാനവികതയും സാഹോദര്യവും വിളംബരം ചെയ്ത് ഇഫ്താര്‍ സംഗമം. കോട്ടച്ചേരി ഹിറ മസ്ജിദിലാണ് സംഗമം നടന്നത്. കാലം ആവശ്യപ്പെടുന്ന സൗഹൃദത്തിന്‍റെ ദൗത്യമാണ് ഇവിടെ നിര്‍വഹിക്കപ്പെട്ടതെന്ന് സൗഹൃദസംഗമം ഉദ്ഘാടനം ചെയ്ത് മുൻ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. പൊതുസമൂഹത്തിന് നന്മയുടെ സന്ദേശം നല്‍കാനും മാനവിക ഉയര്‍ത്തിപ്പിടിക്കാനും ഇത്തരം കൂട്ടായ്മകളിലൂടെ സാധ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ഒത്തുചേരലുകള്‍ മാനവികതയുടെ സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല ചരിത്രവിഭാഗം മുന്‍ മേധാവി ഡോ. സി. ബാലന്‍, കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ മുന്‍ ഡയറക്ടറും ഗ്രന്ഥകാരനുമായ ഡോ.എ.എം. ശ്രീധരന്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സി. യൂസഫ്ഹാജി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‍ലാമി ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ഹിറ മസ്ജിദ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് അസ്‍ലം സ്വാഗതവും ബി.എം. മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു. hira ifthaar ഹിറ മസ്ജിദില്‍ നടത്തിയ ഇഫ്താര്‍ സൗഹൃദ കൂട്ടായ്മ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story