Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:28 AM IST Updated On
date_range 23 April 2022 5:28 AM ISTഫയല്‍ അദാലത്ത്
text_fieldsbookmark_border
കാസർകോട്: മധൂര്‍ ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള തീര്‍പ്പാകാത്ത ഫയലുകള്‍ തീര്‍പ്പുകൽപിക്കുന്നതിന് ഏപ്രില്‍ 26ന് രാവിലെ 10.30 മുതല്‍ വൈകീട്ട് നാലുവരെ ഗ്രാമപഞ്ചായത്തില്‍ അദാലത്ത് നടത്തും. അപേക്ഷയിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് നല്‍കിയിട്ടുള്ള കത്തും ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ആവശ്യമായ രേഖകളും സഹിതം ഏപ്രില്‍ 24നകം മധൂര്‍ പഞ്ചായത്ത് ഓഫിസില്‍ വിവരം നല്‍കണം. കാസർകോട്: ഏപ്രില്‍ 26ന് പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ നടത്തും. ഫോണ്‍: 0467 2211504, 9496049667. ഔഷധ സസ്യ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു കാസർകോട്: ഭൗമ ദിനത്തോടനുബന്ധിച്ച് ആയുഷ് ഗ്രാമം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഉദുമ പഞ്ചായത്തില്‍ ഔഷധ സസ്യ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ സൈനബ അബൂബക്കര്‍, മെംബര്‍മാരായ നബീസ പാക്യാര, ചന്ദ്രന്‍ നാലാംവാതുക്കല്‍, മുകുന്ദന്‍ മാഷ്, ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.പി. രജില എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story