Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:28 AM IST Updated On
date_range 23 April 2022 5:28 AM ISTസമം ഉത്സവം നാളെ
text_fieldsbookmark_border
കാസർകോട്: സാംസ്‌കാരിക വകുപ്പും ജില്ല പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവം ഏപ്രില്‍ 24, 25 തീയതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരെ ആദരിച്ചു കാസർകോട്: കഴിഞ്ഞ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനത്തില്‍ ജില്ലയില്‍ ഒന്നാമതും സംസ്ഥാനത്ത് നാലാം സ്ഥാനവും നേടിയ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ജീവനക്കാരെ ആദരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രവി, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് പന്തമ്മാക്കല്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന പ്രസാദ്, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മോഹനന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ഭൂപേഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.ജി. ബിജുകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ. മുഹമ്മദ് സ്വാഗതവും രജനി കൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ജീവനക്കാരെ ആദരിക്കുന്ന ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story