Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 12:03 AM GMT Updated On
date_range 22 April 2022 12:03 AM GMTകെ-റെയിൽ കല്ലിട്ട് കുടിവെള്ള പൈപ്പ്‌ലൈൻ തകർന്നു
text_fieldsbookmark_border
ഉദുമ: കരിപ്പോടി എൻ.എസ്.എസ് കരയോഗം ഓഫിസിന്റെ പൂട്ടിക്കിടന്ന ഗേറ്റ് മതിൽ ചാടിക്കടന്ന് കെ- റെയിൽ കല്ലിട്ട് കുടിവെള്ള പൈപ്പ്‌ലൈൻ തകർത്തതിൽ കരയോഗം പ്രതിഷേധിച്ചു. ഉടമയുടെ അനുവാദമില്ലാതെ വൻ പൊലീസ് സന്നാഹത്തോടെയാണ് കല്ലിട്ടത്. ഉപഭോഗമാപിനി യന്ത്രത്തിനും ടാപ്പിനും മധ്യേയാണ് കുഴൽ തകർന്നത്. ജനവാസമേഖലയെ ഒഴിവാക്കി നിർദിഷ്ട രൂപരേഖയിൽ മാറ്റം വരുത്തി സിൽവർ ലൈൻ തൂണുകളിൽ സ്ഥാപിച്ച് പദ്ധതി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. എ. രാഘവൻ നായർ, എം. ഗംഗാധരൻ നായർ, പി. കുഞ്ഞമ്പു നായർ, എം. വേണുഗോപാലൻ നായർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Next Story