Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:29 AM IST Updated On
date_range 22 April 2022 5:29 AM ISTഎരിക്കുളം വയലിൽ മണ്ണെടുപ്പുത്സവം
text_fieldsbookmark_border
നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ എരിക്കുളം വയലിൽ കളിമണ്ണെടുപ്പ് ഗ്രാമത്തിന്റെ ഉത്സവമായി മാറി. മൺപാത്ര നിർമാണത്തിനായുള്ള പ്രത്യേകം മണ്ണ് ശേഖരിക്കലാണ് ഉത്സവാന്തരീക്ഷത്തിൽ നടന്നത്. നൂറ്റാണ്ടുകളായി നടക്കുന്ന കുശവൻ സമുദായക്കാരുടെ ആചാരംകൂടിയാണിത്. എരിക്കുളം ഗ്രാമത്തിലെ പ്രായഭേദമന്യേ മുഴുവൻ ആളുകളും ഇതിൽ പങ്കെടുക്കും. ഈ വർഷത്തെ മണ്ണെടുപ്പുത്സവം ഏപ്രിൽ 16ന് തുടക്കംകുറിച്ചു. ഒരാഴ്ചക്കാലം വയിൽനിന്ന് കളിമണ്ണ് കുഴിച്ചെടുക്കും. ഒരു വർഷക്കാലം മൺപാത്ര നിർമാണത്തിനുള്ള കളിമണ്ണ് കുഴിച്ചെടുത്ത് തലച്ചുമടായി കൊണ്ടുവന്ന് അവരവരുടെ പറമ്പിൽ ചെറിയ കുഴിയിൽ സൂക്ഷിക്കും. ചളി, ചൂര്, പൊടിച്ചൂര് എന്നീയിനം മണ്ണാണ് വയലിൽനിന്ന് കുഴിച്ചാൽ കിട്ടുന്ന ഇനങ്ങൾ. ഈ മണ്ണ് വീടുകളിലെത്തിച്ച് ആവശ്യത്തിന് പൂഴിചേർത്ത് മൺപാത്ര നിർമാണത്തിനാവശ്യമായ രീതിയിൽ കുഴച്ചെടുക്കും. എരിക്കുളത്തെ 170 വീടുകളിൽ 50 വീടുകളിൽ മാത്രമാണ് ഇപ്പോൾ മൺപാത്ര നിർമാണത്തിൽ ഏർപ്പെടുന്നത്. ജില്ലയിലെ മൺപാത്ര നിർമാണത്തിൽ ഏർപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ് എരിക്കുളം. വർഷത്തിലൊരിക്കൽ വിഷു കഴിഞ്ഞ ദിവസമാണ് മണ്ണെടുപ്പുത്സവം നടക്കാറുള്ളത്. അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ വീടുകളുടെ അടുക്കള കൈയടക്കിയപ്പോൾ മൺപാത്ര നിർമാണത്തിലേർപ്പെടുന്നവർ ചുരുങ്ങി കുലത്തൊഴിൽ ഉപേക്ഷിക്കുകയാണ്. വിഷുവിന് കണിവെക്കാൻ മൺകലം ആവശ്യമായതിനാൽ വിറ്റഴിക്കപ്പെടുന്നു. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട മൺപാത്ര നിർമാണത്തിൽ ഏർപ്പെടുന്നവർക്ക് സർക്കാറിന്റെ ഭാഗത്തുനിന്ന് എന്നും അവഗണനയാണ് ലഭിക്കുന്നതെന്ന് കുശവ സമുദായക്കാർക്ക് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story