Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 11:58 PM GMT Updated On
date_range 21 April 2022 11:58 PM GMTഏകദിന പരിശീലനം
text_fieldsbookmark_border
കുമ്പള: ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സരീതി, രോഗനിയന്ത്രണം എന്നിവയെക്കുറിച്ച് ആരോഗ്യ പ്രവർത്തകർക്ക് കുമ്പള സി.എച്ച്.സിയിൽ നൽകി. കുമ്പള, ബദിയഡുക്ക, ആരിക്കാടി, മധൂർ, പുത്തിഗെ, അംഗടിമുഗർ, പെർള, കുമ്പഡാജെ, ബെള്ളൂർ, വാണിനഗർ എന്നീ ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് എന്നിവർക്കാണ് പരിശീലനം. മെഡിക്കൽ ഓഫിസർ ഡോ. കെ. ദിവാകര റൈ ഉദ്ഘാടനം ചെയ്തു. ഡോ. സത്യശങ്കരഭട്ട് അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ് സ്വാഗതം പറഞ്ഞു. ഡോ. ദിനാദയാൽ, അനൂപ് ജേക്കബ് എന്നിവർ ക്ലാസെടുത്തു. ഡോ. സുഹൈബ് തങ്ങൾ, ഡോ. അഖിൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗിരീഷ്, ഗന്നിമോൾ, ഫാർമസിസ്റ്റ് ഷാജി എന്നിവർ സംസാരിച്ചു. ഫോട്ടോ: കുമ്പള സി.എച്ച്.സിയിൽ ആരോഗ്യ പ്രവർത്തകർക്ക് സംഘടിപ്പിച്ച പരിശീലന പരിപാടി മെഡിക്കൽ ഓഫിസർ ഡോ. കെ. ദിവാകരറൈ ഉദ്ഘാടനം ചെയ്യുന്നു
Next Story