Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:28 AM IST Updated On
date_range 22 April 2022 5:28 AM ISTആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിക്കണം- പി.കെ. ഫൈസൽ
text_fieldsbookmark_border
കാസർകോട്: സംസ്ഥാന സിവിൽ സർവിസ് രൂപവത്കരണംമുതൽ ജീവനക്കാർ അനുഭവിച്ചുവരുന്ന ആശ്രിത നിയമനം അട്ടിമറിക്കാൻ പിണറായി സർക്കാർ നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിഞ്ഞ് ജീവനക്കാർ പ്രതികരിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പി.കെ. ഫൈസൽ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പ് നായനാർ സർക്കാർ ഇത്തരത്തിൽ നടത്തിയ നീക്കത്തെ ജീവനക്കാർ ചെറുത്തുതോൽപിച്ച ചരിത്രം അധികാരികൾ ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് എ.ടി. ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.സി. സുജിത് കുമാർ, കെ.എം. ജയപ്രകാശ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ലോകേഷ് എം.ബി. ആചാര്യ, ആർ. ജയപ്രകാശ്, സി.കെ. അരുൺ കുമാർ, ശശി കമ്പല്ലൂർ, ജില്ല സെക്രട്ടറി വി.എം. രാജേഷ്, സഞ്ജീവൻ അച്ചാംതുരുത്തി, പ്രവീൺ വരയില്ലം, രാജേഷ് കമ്പല്ലൂർ, മുരളീധരൻ നായർ, രതീഷ് ബന്തടുക്ക, രഘു ഇരിയണ്ണി, ശ്രീഹരി വള്ളിയോടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story