Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightത്യാഗരാജ സ്മരണകളിൽ...

ത്യാഗരാജ സ്മരണകളിൽ ഉഞ്ചവൃത്തി നടന്നു

text_fields
bookmark_border
കാഞ്ഞങ്ങാട്‌: രാജസ്തുതി പാടിയാൽ തലമുറകൾക്കുള്ള സ്വർണം സ്വന്തമാക്കാൻ അവസരമുണ്ടായിട്ടും വേണ്ടെന്നു​വെച്ച് ഭിക്ഷയാചിച്ചുജീവിച്ച ത്യാഗരാജ സ്വാമികളെ അനുസ്മരിച്ച് ഉഞ്ചവൃത്തി നടന്നു. കാഞ്ഞങ്ങാട് സംഗീതോത്സവത്തിന്റെ ഭാഗമായാണ് ഉഞ്ചവൃത്തി നടന്നത്. ശിഷ്യഗണങ്ങളുമൊത്ത് കീർത്തനങ്ങൾ പാടി വീടുതോറും കയറിയിറങ്ങി ഒരുദിവസത്തേക്ക് ആവശ്യമുള്ള ആഹാരസാധനങ്ങൾ മാത്രമാണ് സ്വാമികൾ ഭിക്ഷയായി ശേഖരിച്ചിരുന്നത്. കൂടുതൽ കിട്ടിയത് അന്നുതന്നെ ദാനം ചെയ്യും. പിറ്റേദിവസവും ഇതാവർത്തിക്കും. ഇതിന്റെ ഓർമപുതുക്കലാണ് സംഗീതോത്സവത്തിന്റെ ഭാഗമായ ഉഞ്ചവൃത്തി. ത്യാഗരാജ സ്വാമികളുടെയും ശിഷ്യരുടെയും വേഷം ധരിച്ചാണ് ഉഞ്ചവൃത്തി വീടുകളിലെത്തിയത്. നിലവിളക്കും നിറയെ ധാന്യങ്ങളുമായി വീട്ടുകാർ സ്വീകരിച്ചു. കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസ ഭാഗവതർ, കൽമാഡി സദാശിവാചാര്യ, വിവേക് മൂഴിക്കുളം, ഉഷ ഈശ്വർഭട്ട്, ഗണരാജ് കാർലെ, ബാൽരാജ് കാസർകോട്, പയ്യന്നൂർ പി.വി. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story