Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസര്‍ക്കാറിന്‍റെ ഒന്നാം...

സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം നാലിന്

text_fields
bookmark_border
സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും കാസർകോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ മേയ് മൂന്ന്​ മുതല്‍ ഒമ്പതുവരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ജില്ലതല സംഘാടകസമിതി യോഗംചേര്‍ന്നു. ഓരോ ഓഫിസുകളിലും അതത് വകുപ്പുകള്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം സംബന്ധിച്ച പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാർഥം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മത്സരപരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. മേള നടക്കുന്ന ദിവസങ്ങളില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നടത്തേണ്ട ഗതാഗത ക്രമീകരണങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ആര്‍.ടി.ഒ, പൊലീസ് എന്നിവരെ നിയോഗിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സൻ കെ.വി. സുജാത തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story