Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:32 AM IST Updated On
date_range 21 April 2022 5:32 AM ISTക്രിക്കറ്റ് പരിശീലന ക്യാമ്പ്
text_fieldsbookmark_border
കാസർകോട്: ജില്ല ക്രിക്കറ്റ് അസോസിയേഷൻ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കും 19 ന് താഴെയുള്ള പെൺകുട്ടികൾക്കുമായി സൗജന്യ സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് നടത്തുന്നു. മേയ് ആദ്യവാരം മുതൽ വിദ്യാനഗർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലാണ് ക്യാമ്പ്. മേയ് നാലിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനുവേണ്ടി വിളിക്കുക. ഫോൺ: ക്യാമ്പ് കോഓഡിനേറ്റർ അൻസാർ പള്ളം (9895158482), ഓഫിസ് (9633411623). റമദാൻ കിറ്റ് വിതരണം പള്ളങ്കോട്: ജി.സി.സി- എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി റമദാൻ കിറ്റ് വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം പി.ബി. ഷഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് അഡ്ഹോക് കമ്മിറ്റി ചെയർമാൻ അഷ്റഫ് ഹാജി പരപ്പ അധ്യക്ഷത വഹിച്ചു. ബഷീർ മണിയൂർ, മുസ്ലിം ലീഗ് അഡ്ഹോക് കമ്മിറ്റി കൺവീനർ കെ.പി. സിറാജുദ്ദീൻ, കെ.എം.സി.സി കോഓഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ഡി.എം. നാസർ, ഹമീദ് പള്ളങ്കോട്, ടി.എ. അബ്ദുല്ല ഹാജി, സി.എ. അമാനുല്ല, എം.എ. അബ്ദുൽ ഖാദർ, അഷ്റഫ് പള്ളത്തൂർ, ഉസാം പള്ളങ്കോട്, അഷ്റഫ് പരപ്പ, ഹാഷിം മൊഗർ, സി.കെ. അബ്ദുല്ല കുഞ്ഞി ദേലംപാടി, ഹനീഫ് കൊറ്റുംബ, ഹസൈനാർ മാട്ട, ഫൈസൽ ദർഘാസ്, മൊയ്തീൻ ഊജംപാടി, സി.കെ. ഷബീർ, സുബൈർ പരപ്പ, ഹസൈനാർ ഹാഷിർ, ഇസ്മയിൽ ദേലംപാടി, കാസിം ദേലംപാടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story