Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപതിക്കാൽ പുഴ...

പതിക്കാൽ പുഴ വീണ്ടെടുക്കാൻ ജനകീയ കൂട്ടായ്മ

text_fields
bookmark_border
പതിക്കാൽ പുഴ വീണ്ടെടുക്കാൻ ജനകീയ കൂട്ടായ്മ
cancel
ചെറുവത്തൂർ: തെളിനീരൊഴുകും നവകേരളത്തിന്‍റെ ഭാഗമായി 22ന് ഭൗമദിനത്തിൽ ജനകീയ ശുചീകരണം സംഘടിപ്പിക്കുന്നതിന് പതിക്കാലിൽ ചേർന്ന ജലസഭ തീരുമാനിച്ചു. 21ന് പുഴയുടെ തീരത്തുകൂടി പഞ്ചായത്ത് ജലസമിതിയുടെ നേതൃത്വത്തിൽ ജലനടത്തം സംഘടിപ്പിക്കും. ജല നടത്തത്തിലൂടെ പുഴയുടെ ഒഴുക്ക് വീണ്ടെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന് വപ്പിലമാട് ചേരുന്ന ജല സഭയിൽ തീരുമാനങ്ങളെടുക്കും. ജല സാമ്പിളെടുത്ത് പരിശോധന നടത്തി മലിനീകരണ തോത് നിർണയിച്ച് പരിഹാരങ്ങൾ കണ്ടെത്തും. ഭൗമ ദിനത്തിൽ രാവിലെ ഒമ്പതിന് തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ പദ്ധതിക്ക് തുടക്കം കുറിക്കും. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ. ലക്ഷ്മി, ഉണ്ണിരാജ് ചെറുവത്തൂർ എന്നിവർ സംസാരിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. പ്രമീള, ജനപ്രതിനിധികളായ പി.വി. രാഘവൻ, പി. പത്മിനി, കെ. രമണി, ഡി.എം. കുഞ്ഞിക്കണ്ണൻ, പി. ആശ, എം. മഞ്ജുഷ എന്നിവരും പഞ്ചായത്ത് സെക്രട്ടറി എ.കെ. മനോജ് കുമാർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ കെ. ബാലചന്ദ്രൻ, അസി. സെക്രട്ടറി വിനയരാജ്, എം. രാമചന്ദ്രൻ, കെ. ഭാസ്കരൻ, വി.വി. ഭാസ്കരൻ, കെ.വി. കുഞ്ഞിരാമൻ, സുഗജൻ പതിക്കാൽ എന്നിവർ സംസാരിച്ചു. പടം : സംഘാടകസമിതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story