Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബദിയടുക്ക പൊലീസിൽ...

ബദിയടുക്ക പൊലീസിൽ പരാതി നൽകാൻ സ്റ്റേഷനിൽ കയറേണ്ട

text_fields
bookmark_border
ടൗണിലെ പരാതിപ്പെട്ടിയിൽ നിക്ഷേപിക്കാം ബദിയടുക്ക: പൊതുജനങ്ങൾ പരാതിപ്പെടാൻ ബദിയടുക്ക സ്റ്റേഷനിൽ പോകേണ്ട. ബദിയടുക്ക ടൗണിലെ പരാതിപ്പെട്ടിയിൽ ഇട്ടാൽമതി. ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസാണ് ബസ് സ്റ്റാൻഡിൽ പരാതിപ്പെട്ടി സ്ഥാപിച്ചത്. മദ്യവും കഞ്ചാവും വ്യാപകമായ സാഹചര്യത്തിലാണ്​ നടപടി. ഇത്തരത്തിലുള്ള സംഭവങ്ങൾക്കും പരാതിക്കാരന്‍റെ പേര് വ്യക്തമാക്കാതെ കടലാസിൽ എഴുതിയിട്ടാൽ മതി. പൊലീസ് അന്വേഷണം നടക്കുകയും ചെയ്യും. ചൊവ്വാഴ്ചയാണ്​ പരാതിപ്പെട്ടി സ്ഥാപിച്ചത്​. പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത ഉദ്ഘാടനം ചെയ്തു. എസ്.ഐ കെ.പി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ്, വാർഡ് ജനപ്രതിനിധി റഷീദ ഹമീദ്, പൊതുപ്രവർത്തകൻ ഹമീദ് കെടിഞ്ച്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. പടം: bdk complaint box പരാതിപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story