Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദേശീയപാത:...

ദേശീയപാത: കൂളിയങ്കാലില്‍ അടിപ്പാത വേണമെന്ന ആവശ്യം ശക്തം

text_fields
bookmark_border
കാഞ്ഞങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൂളിയങ്കാലില്‍ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭയിലെ കിഴക്കന്‍ പ്രദേശങ്ങളായ അരയി, ഗുരുവനം, വാഴുന്നോറടി ഭാഗത്തുനിന്നും നഗരത്തിലേക്കുള്ള റോഡ് ദേശീയപാത മുറിച്ച് കടന്നുപോകുന്നത് കൂളിയങ്കാലില്‍ വെച്ചാണ്. പുതുതായി വരുന്ന നാലുവരിപ്പാത മുറിച്ചുകടക്കാന്‍ സംവിധാനമില്ലാതെ വന്നാല്‍ ഈ പ്രദേശങ്ങള്‍ നഗരത്തില്‍നിന്ന്​ ഒറ്റപ്പെടും. നഗരസഭയിലെ ആറ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ മേഖല ഭൂമിശാസ്ത്രപരമായി നീലേശ്വരം നഗരസഭയോടും മടിക്കൈ പഞ്ചായത്തിനോടും ചേര്‍ന്നുകിടക്കുന്നതാണ്. കാല്‍നൂറ്റാണ്ടു മുമ്പ് അരയിക്കടവില്‍ പാലവും അവിടെനിന്നും കൂളിയങ്കാല്‍ ജങ്​ഷനിലേക്ക് അപ്രോച്ച് റോഡും വന്നതോടെയാണ് ലക്ഷ്മിനഗര്‍ - അലാമിപ്പള്ളി വഴി നഗരത്തിലേക്കുള്ള വഴി തുറന്നുകിട്ടിയത്. ഈ വഴിയാണ് ദേശീയപാത വികസനത്തോടെ വീണ്ടും അടയുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്. kooliyangal road കൂളിയങ്കാല്‍ അരയിപ്പാലം ഭാഗത്തുനിന്നുള്ള റോഡ് ദേശീയപാത മുറിച്ചുകടന്നുപോകുന്ന കൂളിയങ്കാല്‍ ജങ്​ഷന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story