Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:28 AM IST Updated On
date_range 20 April 2022 5:28 AM ISTക്രിമിനല്‍-ജുഡീഷ്യല്‍ കോടതികള്‍ സംയോജിപ്പിക്കണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ക്രിമിനല്‍- ജുഡീഷ്യല്‍ കോടതികള്‍ സംയോജിപ്പിക്കണമെന്ന് ക്രിമിനല്‍ കോടതി ജീവനക്കാരുടെ സംഘടന കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് 15 ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഈ കേസുകളിൽ ഭൂരിഭാഗവും ക്രിമിനല്‍ കോടതികളിലാണ്. ഈ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ക്രിമിനല്‍ കോടതികളില്‍ 188 ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ മാത്രമാണുള്ളത്. ഇവര്‍ക്കുകീഴില്‍ 2800 ഉദ്യോഗസ്ഥര്‍ വേണം ഈ കേസുകള്‍ കൈകാര്യം ചെയ്യാന്‍. എന്നാല്‍, സിവില്‍ കോടതികളിൽ കേസുകള്‍ താരതമ്യേന കുറവാണ്. അതിനാല്‍ കൂടുതല്‍ ജീവനക്കാരെ ലഭിക്കാന്‍ സിവില്‍, ക്രിമിനല്‍ കോടതി വേര്‍തിരിവ് അവസാനിപ്പിച്ച് ഒരു കോടതി തന്നെ എല്ലാം കൈകാര്യം ചെയ്യുന്ന രീതി വന്നാല്‍ നിലവിലുള്ള പ്രയാസങ്ങള്‍ അവസാനിക്കും. 2020ല്‍ മാത്രം നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് 55,4724 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്രയധികം ഭാരിച്ച കേസുകള്‍ തുച്ഛമായ ജീവനക്കാര്‍ നോക്കേണ്ട അവസ്ഥയാണ്. അതിനു കണക്കായി ജീവനക്കാരുടെ എണ്ണംപോലും സര്‍ക്കാര്‍ കൂട്ടുന്നില്ല. 26 വര്‍ഷത്തിനിടയില്‍ വെറും 506 തസ്തികകളാണ് ക്രിമിനല്‍ കോടതികളില്‍ സൃഷ്ടിച്ചത്. ജീവനക്കാര്‍ക്ക് രാവിലെ ഒമ്പതിന് വന്നാല്‍ വൈകീട്ട് ആറിനുപോലും ജോലി കഴിഞ്ഞുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. മേയ് 28, 29 തീയതികളില്‍ കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നുണ്ട്. അതിന്റെ മുന്നോടിയായി 188 ക്രിമിനല്‍ കോടതികളിലേക്കുമുള്ള വിളംബരജാഥ നടക്കുന്നതായും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാർത്തസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. വിശ്വനാഥന്‍, ജനറൽ സെക്രട്ടറി എം. ബാലസുബ്രഹ്മണ്യന്‍, വി.സി. ജയരാജന്‍, വി. രഘു, എം.കെ. അരവിന്ദാക്ഷന്‍, ഇ.വി. രവി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story