Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണം

text_fields
bookmark_border
കാഞ്ഞങ്ങാട്: പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അഖില കേരള ധീവരസഭ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുമ്പോൾ ജി.എസ്.ടി ഒഴിവാക്കുക, ക്ഷേത്ര സ്ഥാനികരുടെ വേതനം വർധിപ്പിച്ച, യഥാസമയം വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളികളുടെ പെൻഷൻ 5000 രൂപയാക്കുക, തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവ സൗജന്യമായി നൽകുക, മത്സ്യതൊഴിലാളി സ്ത്രീകളെ ക്ഷേമനിധിയിൽ അംഗങ്ങളാക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു. ആദ്യകാല ധീവരസഭ പ്രവർത്തകരെ ആദരിക്കൽ, ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ ചടങ്ങുകളും നടന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. യു.എസ്. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്. സോമൻ അധ്യക്ഷത വഹിച്ചു. കെ. രവീന്ദ്രൻ, മുട്ടത്ത് രാഘവൻ, വി.വി. കുഞ്ഞികൃഷ്ണൻ, ജി. നാരായണൻ, വി. പുരുഷോത്തമൻ, കെ. ശംഭു, എം. കുഞ്ഞിരാമൻ സംസാരിച്ചു. ഭാരവാഹികൾ: എസ്. സോമൻ (പ്രസി.), കെ. രവീന്ദ്രൻ (സെക്ര.), വി. പുരുഷോത്തമൻ (ട്രഷറർ). knhd dheevara sabha ധീവരസഭ ജില്ല സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. യു.എസ്. ബാലൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story