Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:28 AM IST Updated On
date_range 19 April 2022 5:28 AM ISTപൊലീസിനെ വെട്ടിച്ച് തടവുചാടാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി
text_fieldsbookmark_border
കാഞ്ഞങ്ങാട്: പൊലീസിനെ വെട്ടിച്ച് തടവുചാടാൻ ശ്രമിച്ച ചന്ദന മോഷണക്കേസില്‍ റിമാൻഡില്‍ കഴിയുകയായിരുന്ന പ്രതിയെ ഓടിച്ചു പിടികൂടി. ചന്ദനമോഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടികൂടി റിമാൻഡിലടച്ച ചെങ്കള ചേരിപ്പാടിയിലെ ശിവദാസന്റെ മകന്‍ വിഷ്ണുദാസാണ് (23) കഴിഞ്ഞദിവസം രാത്രി 9.15ഓടെ പൊലീസിനെ വെട്ടിച്ച് തടവുചാടാന്‍ ശ്രമിച്ചത്. കാഞ്ഞങ്ങാട് ജില്ല ജയിലില്‍ റിമാൻഡ് തടവുകാരനായിരുന്ന വിഷ്ണുദാസ് കടുത്ത നെഞ്ചുവേദന ഉള്ളതായി ജയിലധികൃതരെ അറിയിച്ചു. തുടര്‍ന്ന് ഇയാളെ ജില്ല ജയിലിന് സമീപത്തെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധന നടത്തിയ ഡോക്ടര്‍ വിഷ്ണുവിന് കാര്യമായ അസുഖമില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ജയിലിലേക്കുതന്നെ തിരിച്ചുകൊണ്ടുപോകുമ്പോഴാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍, പൊലീസുകാര്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ജില്ല ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയെ തുടര്‍ന്ന് വിഷ്ണുദാസിനെതിരെ തടവുചാടാന്‍ ശ്രമിച്ചതിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story