Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവന്യമൃഗങ്ങളുടെ...

വന്യമൃഗങ്ങളുടെ കടന്നാക്രമണത്തിന്​ നടപടിവേണം -ആനക്കാര്യം കർഷക കൂട്ടായ്മ

text_fields
bookmark_border
കാസർകോട്​: കാർഷിക നഷ്​ടവും ജീവന് ഭീഷണിയും നേരിടുന്ന വന്യമൃഗ കടന്നാക്രമണത്തിനെതിരെ നടപടിവേണമെന്ന്​ ആനക്കാര്യം കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒരു പഠനവുമില്ലാതെ ശാസ്​ത്രീയമായ ഒരു മാർഗവും അവലംബിക്കാതെ കർഷകരെ ആത്മഹത്യയിലേക്ക് തളളിവിടുന്ന നിലപാടാണ് ഈ കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. കർണാടക വനത്തിൽനിന്നും കഴിഞ്ഞ 15 വർഷത്തിലേറെയായി ഈ മേഖലയിലേക്ക് എത്തുന്ന കാട്ടാനകളുടെ എണ്ണം 10 ഇരട്ടിയിലേറെയാണ്​. കാർഷിക നഷ്​ടം കോടികൾ കവിയും. വനഗവേഷണ സ്​ഥാപനവും കാട്ടാനയെ വനത്തിൽതന്നെ സംരക്ഷിക്കേണ്ട വനം വകുപ്പും ഒളിച്ചുകളിക്കുകയാണ്. കാട്ടാനകളെ ജനവാസമേഖലയിൽനിന്നും തുരത്തുവാനുള്ള വനംവകുപ്പി‍ൻെറ തന്നെ രേഖകളിൽ വിശ്രമിക്കുമ്പോൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെയും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെയും എണ്ണം ഈ മേഖലയിൽ കൂടിവരുകയാണ്. കൃഷി നശിപ്പിക്കപ്പെടുമ്പോൾ വിള ഇൻഷുറൻസ്​ പരിരക്ഷ കർഷകന് ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിഹാരം കാണേണ്ട ബൃഹത്തായ പദ്ധതികളാണ് വന്യമൃഗ അധിനിവേശത്തിന് എതിരെ വേണ്ടത്. അതിനുപകരം താൽക്കാലിക തട്ടിക്കൂട്ടലുകളാണ് ഇപ്പോഴും നടക്കുന്നത്​. സോളാർ തൂക്ക് ഫെൻസിങ് സമയബന്ധിതമായി നിർമിക്കുന്ന കാര്യത്തിൽപോലും ഉദാസീനതയാണ് ഉണ്ടായിട്ടുള്ളത്. പല ഗ്രൂപ്പുകളിലായി വിവിധ ഭാഗങ്ങളിൽ കൃഷിനശിപ്പിക്കുന്ന കാട്ടാനകളെ ഒാടിക്കാൻ പരിമിതമായ ടീമാണ് നിലവിലുളളത്. ബോവിക്കാനത്ത് ഒരു ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കണം. അല്ലാത്തപക്ഷം ശക്​തമായ സമരരംഗത്തേക്ക്​ ഇറങ്ങുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സി. രാമകൃഷ്ണൻ, ടി. ഗോപിനാഥൻ നായർ, കെ. സുരേഷ് ബാബു, ഇ.ബി. കൃഷ്ണരാജ്, സുനിൽ കുമാർ കർമം തൊടി, ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story