Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനിക്ഷേപം സ്വീകരിച്ചു...

നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചു; മാർക്കറ്റിങ്​ സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണം

text_fields
bookmark_border
blurb: 21ന് 10 ന്​ സൊസൈറ്റിയുടെ ആസ്ഥാനത്തിനു മുന്നിൽ ധർണ കാസർകോട്​: ഈസ്റ്റ് എളേരി ചിറ്റാരിക്കാൽ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കാസർകോട്​ ജില്ല കോ- ഓപറേറ്റിവ് റബ്ബർ മാർക്കറ്റിങ്​ സൊസൈറ്റി കർഷകരിൽനിന്നും നിക്ഷേപം സ്വീകരിച്ച്​ വഞ്ചിച്ചതായി കർഷക കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 40 വർഷത്തോളമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഏഴു വർഷത്തോളമായി കർഷകരിൽനിന്നും നിക്ഷേപമായി സ്വീകരിച്ച 10 കോടിയോളം രൂപയുടെ സ്​ഥിര നിക്ഷേപത്തിന് പലിശയോ മുതലോ നൽകിയിട്ടില്ല. ചെറിയ തുക മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ച കർഷകർ നിരന്തരമായി പണം തിരികെ ആവശ്യപ്പെട്ടിട്ടും നിക്ഷേപകർക്ക് പണം തിരികെ നൽകാതെ ഭീഷണിപ്പെടുത്തി മടക്കി അയക്കുകയാണ്. നിലവിലെ പ്രസിഡന്‍റ്​ ജിംസൺ ജോർജ് നിക്ഷേപകരെ ആക്ഷേപിച്ചുകൊണ്ട്​ പറയുന്നത് 'നിക്ഷേപിച്ച പണം വാങ്ങാമെങ്കിൽ വാങ്ങിച്ചോ' എന്നാണ്. ഇതിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡി.സി.സി. പ്രസിഡന്‍റ്​ ഹക്കീം കുന്നിൽ, നിലവിലെ ഡി.സി.സി പ്രസിഡന്‍റ്​ ഫൈസൽ തുടങ്ങിയ നേതാക്കൾക്ക് രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. തുടർന്ന്​ തട്ടിപ്പിനിരയായ മുഴുവൻ കർഷകരും ചേർന്ന് മലയോര മേഖല നിക്ഷേപ കർഷക കൂട്ടായ്മ രൂപവത്​കരിച്ചു. ഈ മാസം 21ന് 10 ന്​ ചിറ്റാരിക്കാൽ സൊസൈറ്റിയുടെ ഹെഡ് ഓഫിസിനു മുമ്പാകെ ധർണ നടത്തുകയാണ്​. വാർത്തസമ്മളനത്തിൽ സംയുക്ത സമരസമിതി ചെയർമാൻ കെ.സി. മാത്യു, കൺവീനർ ഉത്തമൻ വെള്ളരിക്കുണ്ട്, സജി അറയ്ക്കൽ, കെ. ബാബുരാജ്, സുരേഷ് മാലോം എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story