Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:33 AM IST Updated On
date_range 18 April 2022 5:33 AM ISTഫോട്ടോ വണ്ടി ജില്ലതല പര്യടനം സമാപിച്ചു
text_fieldsbookmark_border
കാസർകോട്: കേരള ഒളിമ്പിക്സ് അസോസിയേഷൻ, കേരള പത്രപ്രവർത്തക യൂനിയൻ, കേരള മീഡിയ അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ കേരള ഗെയിംസിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച ഫോട്ടോ വണ്ടിയുടെ ജില്ലതല പര്യടനം കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സമാപന യോഗം ജില്ല ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. കാസർകോട് പ്രസ് ക്ലബ് സെക്രട്ടറി കെ.വി. പത്മേഷ് അധ്യക്ഷത വഹിച്ചു. ഒളിമ്പിക്സ് അസോസിയേഷൻ ജില്ല സെക്രട്ടറി എം. അച്യുതൻ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം നാരായണൻ പള്ളം, കെ.സി. സദാശിവന്‍, പി. ഗംഗാധരന്‍, മുജീബ് മാങ്ങാട്, എം.വി. പ്രതീഷ്, ഇ.വി. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ജില്ല അതിർത്തിയായ കാലിക്കടവിൽ എം. രാജഗോപാലൻ എം.എൽ.എ ജില്ലയിലെ പര്യടനം ഉദ്ഘാടനം ചെയ്തു. ടി.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരത്ത് സ്വീകരണം നഗരസഭ മുൻ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സജീര്‍, എം.കെ. വിനയരാജ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ വണ്ടി തിങ്കളാഴ്ച വയനാട്ടിൽ പര്യടനം നടത്തും. photo vandi ഫോട്ടോ വണ്ടിയുടെ ജില്ലതല പര്യടനം കാലിക്കടവിൽ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story