Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനീലേശ്വരം ഗവ. ജി.എൽ.പി...

നീലേശ്വരം ഗവ. ജി.എൽ.പി സ്കൂൾ കെട്ടിടം നിർമാണം പാതിവഴിയിൽ നിലച്ചു

text_fields
bookmark_border
നീലേശ്വരം: നീലേശ്വരം ഗവ. ജി.എൽ.പി സ്കൂൾ കെട്ടിടം പാതിവഴിയിൽ നിലച്ചു. സർക്കാർ അനുവദിച്ച ഫണ്ട് യഥാസമയം ലഭിക്കാത്തതിനാലാണ് കെട്ടിടം നിർമാണം നിലച്ചത്. മൂന്നു വർഷമായി നിർമാണം ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്. ജില്ല നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. കെട്ടിടത്തിന്റെ വാർപ്പ് ജോലികൾ കഴിഞ്ഞ് ശേഷിക്കുന്ന പ്രവൃത്തി നിർമിക്കാനുള്ള ഫണ്ട് സർക്കാർ അനുവദിക്കാത്തതിനാൽ നിർമാണം നിർത്തിവെച്ചു. രണ്ട് കോടി 98 ലക്ഷം രൂപയാണ് എം. രാജഗോപാലൻ മുഖേന സംസ്ഥാന സർക്കാർ അനുവദിച്ചത്. നൂറു വർഷത്തിലധികമായി പ്രവർത്തിച്ചിരുന്ന ജി.എൽ.പി സ്കൂൾ കെട്ടിടം കാലപ്പഴക്കംമൂലം മൂന്നു വർഷം മുമ്പാണ് പൊളിച്ചുനീക്കിയത്. ഇതേതുടർന്ന് വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ലക്ഷങ്ങളാണ് ഒരു വർഷം വാടക ഇനത്തിൽ ചെലവഴിക്കുന്നത്. ഇതുമൂലം സ്കൂൾ പി.ടി.എ കമ്മിറ്റിക്ക് വാടക ഇനത്തിൽ വൻ സാമ്പത്തിക ബാധ്യതയാണ് ഇപ്പോഴുള്ളത്. കളിസ്ഥലം ഇല്ലാത്ത ഏക സ്കൂൾകൂടിയാണ്. പ്രീ പ്രൈമറി വിഭാഗത്തിൽ രണ്ട് ഗെസ്റ്റ് അധ്യാപികമാരെയും ഒരു ആയയെയും നിയമിച്ചതിലൂടെ രക്ഷിതാക്കളെ സാമ്പത്തിക ബാധ്യത അടിച്ചേൽപിക്കുകയാണ്‌. ഇവർക്കുള്ള ശമ്പളം പി.ടി.എ കമ്മിറ്റിയാണ് നൽകുന്നത്. ജില്ലയിൽ എൽ.പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളാണ്. കെട്ടിട നിർമാണം നിലച്ചതുമൂലം കുട്ടികൾ വാടക കെട്ടിടത്തിൽ പഠിക്കേണ്ട അവസ്ഥയാണ്. കലാ കായിക ശാസ്ത്രവിഭാഗത്തിൽ ഈ സ്കൂളിലെ കുട്ടികൾ നിരവധിതവണ ചാമ്പ്യന്മാരായിട്ടുണ്ട്. ഇടുങ്ങിയ വാടക കെട്ടിടത്തിൽ പഠിപ്പിക്കുന്ന അധ്യാപകരും കുട്ടികളെ പരിചരിക്കാൻ ബുദ്ധിമുട്ടുകയാണ്. സർക്കാർ അവശേഷിക്കുന്ന ഫണ്ട് വേഗത്തിൽ അനുവദിച്ചാൽ അടുത്ത മഴക്കാലത്തിനുമുമ്പ് നിർമാണം പൂർത്തിയാക്കാൻ കഴിയും. nlr glp school building.jpg നിർമാണം പാതിവഴിയിൽ നിലച്ച നീലേശ്വരം ജി.എൽ.പി സ്കൂൾ കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story