Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:28 AM IST Updated On
date_range 18 April 2022 5:28 AM ISTകയ്യൂർ-ചീമേനിയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം
text_fieldsbookmark_border
ചെറുവത്തൂർ: കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം കയ്യൂരിലെ വാർഡുകളിൽ പകർച്ചവ്യാധി പ്രതിരോധ പടയൊരുക്കം തുടങ്ങി. ജനകീയ ഒത്താരുമയിലാണ് പരിപാടിക്ക് തുടക്കമിട്ടത്. പരിശീലന പരിപാടി ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.എസ്. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം, പി.എസ്. സുരേഷ്, ബാലകൃഷ്ണൻ കാര്യങ്കോട്, സജിത എന്നിവർ സംസാരിച്ചു. പൊതു ഇടങ്ങൾ, കുടിവെള്ള സ്രോതസ്സുകൾ, ഭവനങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ സന്ദേശം നൽകാൻ രൂപവത്കരിച്ച സ്ക്വാഡ് പ്രവർത്തകർക്ക് ബോധവത്കരണ ക്ലാസും പരിശീലനവും നൽകി. പടം : കയ്യൂർ-ചീമേനി പഞ്ചായത്തിൽ ശുചീകരണ സന്ദേശം നൽകാൻ രൂപവത്കരിച്ച സ്ക്വാഡ് പ്രവർത്തകർക്കു നടത്തിയ പരിശീലന പരിപാടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
