Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുട്ടമത്ത് പൂമാല ഭഗവതി...

കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്രം കളിയാട്ടം

text_fields
bookmark_border
ചെറുവത്തൂർ: കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്രം മൂവാണ്ട് കളിയാട്ടം 18, 19, 20 തീയതികളിൽ നടക്കും. കളിയാട്ട ഭാഗമായി സാംസ്‌കാരിക സമ്മേളനം, ആദരിക്കൽ, വിവിധ കലാപരിപാടികൾ, അന്നദാനം എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 19ന് വൈകുന്നേരം 5.30ന് പൂമാരുതൻ തെയ്യത്തിന്റെ കൊടിയിലപിടി, ഏഴിന് പൂമാരുതൻ വെള്ളാട്ടം തുടർന്ന് വിഷ്ണുമൂർത്തിയുടെ തോറ്റം എന്നിവ നടക്കും. 20 ന് രാവിലെ ഏഴിന് പൂമാരുതൻ തെയ്യത്തിന്റെ പുറപ്പാട്, തുടർന്ന് വിഷ്ണുമൂർത്തി, ഗുളികൻ തെയ്യം അരങ്ങിലെത്തും. ഉച്ചക്ക് 12 മുതൽ മൂന്നുവരെ അന്നദാനം. കളിയാട്ട അനുബന്ധമായി 18ന് വൈകുന്നേരം സാംസ്‌കാരിക സമ്മേളനവും ആദരവും എം. രാജഗോപലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആചാരസ്ഥാനികനായി 37 വർഷം പിന്നിടുന്ന കുഞ്ഞമ്പു അന്തിത്തിരിയനെ തന്ത്രി കുന്നത്ത് ഇല്ലത്ത് മുരളീ കൃഷ്ണൻ നമ്പൂതിരി ആദരിക്കും. നടൻ ഉണ്ണിരാജ് മുഖ്യാതിഥിയാവും. 19 ന് വൈകുന്നേരം കുട്ടമത്ത് മനോജ് മാരാരും സംഘവും പഞ്ചവാദ്യവും രാത്രി കാലിക്കറ്റ് ടീം ഗാലക്‌സി ഓർക്കസ്ട്ര ഗാനമേള അവതരിപ്പിക്കും. കളിയാട്ടത്തിനുശേഷം ക്ഷേത്രം കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ക്ഷേത്രം കോയ്മ ഉണ്ണികൃഷ്ണ പൊതുവാൾ, രക്ഷാധികാരി നാരായണൻ കാട്ടാമ്പള്ളി, വി.പി. കുഞ്ഞിരാമൻ, വി. കുഞ്ഞികൃഷ്ണൻ, എം. നാരായണൻ, സന്തോഷ്‌കുമാർ, കെ.വി. ബാലൻ, എം.ബി. വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story