Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:28 AM IST Updated On
date_range 18 April 2022 5:28 AM ISTപുസ്തക കൈനീട്ടം പരിപാടി
text_fieldsbookmark_border
ഉദുമ: വിഷു ആഘോഷത്തിെന്റ ഭാഗമായി മൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികൾക്കായി പുസ്തക കൈനീട്ടവും വിഷു സമ്മാനവും സംഘടിപ്പിച്ചു. സംവിധായകനും നടനുമായ സുധീഷ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എ. പത്മനാഭൻ അധ്യക്ഷത വഹിച്ചു . വിഷുവിെന്റ കാർഷിക സംസ്ക്കാരത്തെ കുറിച്ച് മുതിർന്ന കർഷകൻ കുഞ്ഞിക്കണ്ണൻ നായർ പാലക്കൽ കുട്ടികളുമായി സംവദിച്ചു. വനിത ദിന കുടുംബ ക്വിസ് മൽസരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു . മോഹനൻ മാങ്ങാട്, നാരായണൻ, സത്യ കുമാർ, വിജേഷ് ,സത്യഭാമ, ശ്രീദേവി മേൽബാര, എ.എൽ.ജോസ്, മാധവൻ വടക്കം തൊട്ടി, ബി. ഉദയകുമാർ, രതീഷ് അംബാപുരം, ജയരാജൻ മേൽബാര, ഇ. നാരായണൻ നായർ, കൃഷ്ണൻ പരുവംകോട് , ബെൻസി ലാൽ, ലിജി മനോജ്, മാലിനി കോര്യോട്ട് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി. ഗോപാലൻ മാങ്ങാട് സ്വാഗതവും ശ്രീധരൻ അണിഞ്ഞ നന്ദിയും പറഞ്ഞു. mythiri libraray.jpg മൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച യിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story