Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 12:03 AM GMT Updated On
date_range 17 April 2022 12:03 AM GMTകരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തിൽ പഞ്ചുരുളി പുനഃപ്രതിഷ്ഠ
text_fieldsbookmark_border
ഉദുമ: പാലക്കുന്ന് കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പഞ്ചുരുളി ദൈവത്തിന്റെ പുനഃപ്രതിഷ്ഠ നടന്നു. കെ.യു. പത്മനാഭ തന്ത്രി കാർമികത്വം വഹിച്ചു. വിവിധ പൂജകളും ഹോമങ്ങൾക്കും ശേഷമാണ് പുനഃപ്രതിഷ്ഠ കർമം പൂർത്തിയായത്. തുടർന്ന് മൃത്യുഞ്ജയഹോമവും പൂർണാഹുതിയും കലശാഭിഷേകവും നടന്നു. ശ്രീമദ് സപ്താഹയജ്ഞത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് അഞ്ചിന് ആചാര്യവരവേൽപ് നടക്കും. പാർഥസാരഥി ക്ഷേത്രത്തിൽനിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. ആറിന് യജ്ഞത്തിന് ദീപം തെളിയിക്കും. തുടർന്ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം. തുടർന്നുള്ള ദിവസങ്ങളിൽ 24 വരെ ഭാഗവത സപ്താഹയജ്ഞ വേദിയിൽ രാവിലെ ആറിന് വിഷ്ണുസഹസ്രനാമവും 6.30ന് ഭാഗവത പാരായണവും നടക്കും. എല്ലാദിവസവും അന്നദാനം ഉണ്ടാകും.
Next Story