Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎയിംസ്: വിഷുദിനത്തിൽ...

എയിംസ്: വിഷുദിനത്തിൽ നിരാഹാരം അനുഷ്ഠിച്ചു

text_fields
bookmark_border
കാസർകോട്​: എയിംസ് ജനകീയ കൂട്ടായ്മ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തെ പിന്തുണച്ച് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് നേതാക്കൾ വിഷുദിനത്തിൽ നിരാഹാരം കിടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ്കുമാർ, കണ്ണൂർ ജില്ല സെക്രട്ടറി വി. രാഹുലൻ, സംസ്ഥാന കമ്മിറ്റി അംഗം എ.വി. മധുസൂദനൻ, ജില്ല സെക്രട്ടറി ഷാഫി കല്ലുവളപ്പിൽ എന്നിവർ നിരാഹാരമനുഷ്ഠിച്ചു. മുൻ മന്ത്രി സി.ടി. അഹമ്മദലി അഡ്വ. മനോജ് കുമാറിന് നാരങ്ങനീര് നൽകി. സുബൈർ പടുപ്പ് അധ്യക്ഷതവഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ. മനോഹരൻ, ഹമീദ് ചേരങ്കൈ, ബഷീർ കൊല്ലമ്പാടി, അബ്ദുറഹ്മാൻ ബന്ദിയോട്, മുഹമ്മദ് ഇച്ചിലിങ്കാൽ, സ്വാമിജി ശങ്കർ ഹരിദ്വാർ, ഇക്ബാൽ കല്ലുവളപ്പിൽ, ടി.ഇ. അൻവർ, ടി. ഷാഫി എന്നിവർ സംസാരിച്ചു. ഹമീദ് ചൗക്കി സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story